ഇന്ദ്രജിത്തും ശ്രുതിയും ഒന്നിക്കുന്ന കോക്കേഴ്സിന്റെ പുതിയ ചിത്രം

മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിയാദ് കോക്കർ സാരഥ്യം വഹിച്ച കൊക്കേഴ്സ് ഫിലിംസ്. ‘കൂടും തേടി’യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സ് പുതിയ ചിത്രത്തിന്റെ അറിയിപ്പുമായി എത്തിയിരിക്കുകയാണ്.

കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെയും പേരു പുറത്തുവിടാത്ത ചിത്രത്തിന് ‘പ്രൊഡക്ഷൻ നമ്പർ 22’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. ‘ലൂക്ക’ എന്ന ചിത്രത്തിന് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ

 

Leave a Reply

Your email address will not be published. Required fields are marked *