ചാൾസ് എന്റർപ്രൈസസ് രണ്ടമത്തെ പോസ്റ്റർ പുറത്തിറക്കി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്നചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി. രസകരമായ നർമമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്.

ഏറെ നാളുകൾക്ക് ശേഷം ഉർവശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്, അച്ചുവിജയൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിർമാണം പ്രദീപ് മേനോൻ, അനൂപ് രാജ്. എഡിറ്റിംഗ് അച്ചു വിജയൻ, സംഗീതം അശോക് പൊന്നപ്പൻ, കലാസംവിധാനം മനു ജഗദ്.

Leave a Reply

Your email address will not be published. Required fields are marked *