ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായി

സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ- വജ്രാഭരണങ്ങൾ നഷ്ടമായി. സംഭവത്തിൽ ഐശ്വര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചെന്നൈയിലെ വസതിയിലാണ് മോഷണം ഉണ്ടായത്. വീടിനുള്ളിലെ ലോക്കറിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനായിരുന്നു ഈ ആഭരണങ്ങൾ ഐശ്വര്യ അവസാനമായി ധരിച്ചത്.

ഇതിന് ശേഷം ലോക്കറിൽ സൂക്ഷിക്കുകയായിരുന്നു. നാല് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്ന ചിലരെ സംശയിക്കുന്നതായും പരാതിയിൽ ഉണ്ട്. പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ടെയ്‌നാംപേട്ട് പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 381ാം വകുപ്പ് പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *