നീലവെളിച്ചം ‘ ഏപ്രിൽ 21-ന് തിയേറ്ററുകളിലെത്തുന്നു

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിആഷിക് അബു ഒരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ഭാർഗ്ഗവീനിലയത്തിലെ ഗാനങ്ങളായിരുന്നു അന്നത്തെ അതിന്റെ പ്രത്യേക ആകർഷണീയത. എക്കാലത്തെയും പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്‌ക്കരൻ മാഷ് ടീമിന്റെ ആ ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്‌സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയതായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.

ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ‘നീലവെളിച്ചം’നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി സാജനാണ്. സഹ നിർമ്മാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്‌ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്‌കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, സൗണ്ട് മിക്‌സിംഗ്-വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്,നിക്‌സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആബിദ് അബു, അഗസ്റ്റിൻ ജോർജ്.

പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ, സ്റ്റിൽസ്-ആർ റോഷൻ,ഡിഐ കളറിസ്റ്റ്-രംഗ, വിഎഫ്എക്‌സ്- മൈൻഡ്സ്‌റ്റൈൻ സ്റ്റുഡിയോസ്. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *