‘ ദുരാത്മാവ് ‘ ഒറ്റയ്ക്ക് തീർത്ത സിനിമയുമായി നന്ദകുമാർ

യുവ സംവിധയകനായ നന്ദകുമാർ, ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയുടെ എല്ലാ ടെക്നിക്കൽ ജോലികളും സ്വയം ചെയ്ത് തുടർച്ചയായി അമ്പത് മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ‘ദുരാത്മാവ്’. ലോകത്തിൽ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാൾ ഒറ്റയ്ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വെച്ച് പത്തു ലൊക്കേഷനിൽ ചിത്രീകരിച്ച’ദുരാത്മാവ് ‘ഉടൻ തീയേറ്ററിൽ എത്തും.

5 .1 മിക്‌സിങ് ഉൾപ്പെടെ ഡി ഐ അടക്കം പോസ്റ്പ്രൊഡക്ഷൻ വർക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത്, അമ്പത് മണിക്കൂറിൽ തീർത്ത ലോകത്തിലെ ആദ്യത്തെ സിനിമ എന്ന പേരിൽ ‘ദുരാത്മാവ്’ അറിയപ്പെടും. ഇമ്മീഡിയറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഈ സിനിമയുടെ ഒരു മിനിറ്റ് ഉള്ള ഒരു പ്രോമോ സോങ് റിലീസ് ചെയ്തത് ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ സിനിമയിൽ നന്ദകുമാർ പടം എന്ന ഒരു ടൈറ്റിൽ അല്ലാതെ മറ്റൊന്നുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.മൂന്നു പാട്ടും ഈ സിനിമയിൽ ഉണ്ട്. ഷൂട്ട് പൂർത്തിയാക്കി ഏറ്റവും പെട്ടന്ന് തീയേറ്ററിൽ റിലീസ് ആവുന്ന സിനിമ വിശേഷണവും ഈ സിനിമക്ക് ലഭിക്കും. ‘ ദൈവവും പിശാശും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം പറയുന്ന ഒരു ആക്ഷേപകഥാ പശ്ചാത്തലത്തിൽ പറയുന്ന സിനിമയാണ് ‘ ദുരാത്മാവ് ‘. സംവിധായകൻ നന്ദകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *