റാഫിയുടെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈന്‍ ടോം ചാക്കോയും

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി നിര്‍മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. പാലാ അല്‍ഡ്രിന്‍സ് നെല്ലോല ബംഗ്ലാവില്‍ വച്ച് നടന്ന പൂജാ ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്.

തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്, തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് ബിജു വി മത്തായി, ഫാദര്‍ റോഷന്‍, സ്‌നേഹ ബാബു എന്നിവരും ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍കൊപ്പം വേള്‍ഡ് മലയാളി ഓര്‍ഗനയിസേഷന്‍ സെക്രെട്ടറി സാബു മുരിക്കവേലിയും പങ്കെടുത്തു. കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പവിത്ര ലക്ഷ്മി നായികയാകുന്ന ചിത്രത്തില്‍ സ്‌നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെകുന്നു.

തൊഴില്‍ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *