ഞാൻ ഇഷ്ട്ടപ്പെടുന്ന കാറുകൾ, റോഡുകൾ, പിന്നെ പാട്ടുകൾ… ദുൽഖർ സൽമാൻ പറയുന്നു

ദുൽഖർ സൽമാൻ തീർച്ചയായും തന്റെ പിതാവിനെപ്പോലെ കാറുകളോടും പ്രാണയാതുരനാണ് .അടുത്തിടെ തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ആഡംബര കാറുകളുടെയും ഒരു കാഴ്ച ദൃശ്യമാധ്യമത്തിൽ പങ്കിട്ടു, എന്നാൽ അത്തരം എത്ര കാറുകൾ തനിക്ക് സ്വന്തമായുണ്ട് എന്ന് വെളിപ്പെടുത്തിയില്ല. കാർ പ്രേമിയായ ദുൽഖർ അടുത്തിടെ നിരവധി കാറുകൾ സ്വന്തമാക്കിയതിനെക്കുറിച്ചും തുറന്നുപറഞ്ഞു. ടോപ്പ് ഗിയർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. , ഡ്രൈവിംഗിനിടെ താൻ കേൾക്കുന്ന പാട്ടുകളെക്കുറിച്ചും ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന റോഡിനെക്കുറിച്ചും കൂട്ടത്തിൽ ദുൽഖർ വെളിപ്പെടുത്തി.

“എന്റെത് ഒരു വിദേശ ശേഖരം മാത്രമല്ല. ധാരാളം ഉപയോഗിച്ച കാറുകളും എനിക്കുണ്ട് , ഞാൻ കാറുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യാറുണ്ട് . ” അദ്ദേഹം പറഞ്ഞു, തന്റെ ശേഖരത്തിലുള്ള കാറുകളുടെ കൃത്യമായ എണ്ണം ചില പ്രത്യേക കാരണങ്ങൾ കൊണ്ട് വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” അത് ചിലപ്പോൾ എന്നെ കുഴപ്പത്തിലാക്കിയേക്കാം”. താൻ ഡ്രൈവിംഗ് ആസ്വദിക്കുന്ന റോഡുകളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു, ” ഏറ്റവും മികച്ച റോഡ് കാലിഫോർണിയയിലെ റൂട്ട് 1 ആയിരുന്നു എന്ന് ഞാനോർക്കുന്നു. . ഞങ്ങൾ SFO (സാൻ ഫ്രാൻസിസ്കോ) മുതൽ LA (ലോസ് ഏഞ്ചൽസ്) വരെ ഒരിക്കൽ യാത്ര ചെയ്തു. ഞാൻ മോണ്ടേറിയിൽ നിന്ന് തീരദേശ റോഡിലൂടെയാണ് യാത്ര ചെയ്തത് , അന്നൊരു ഞായറാഴ്ചയായിരുന്നു, നിങ്ങൾക്ക് എല്ലാ കാർ ക്ലബ്ബുകളും ഫെരാരികളും ഈ തയാത്രയിൽ കാണാൻ കഴിയും. റോഡ് വളരെ മനോഹരമാണ്, അത് അവിശ്വസനീയവുമാണ് . നിങ്ങൾ എന്ത് ഉയരത്തിൽ നിന്നാണ് വരുന്നതെന്നോ , ഞൊടിയിടയിൽ നിങ്ങൾ സമുദ്രനിരപ്പിൽ എത്തുന്നു.. ഞാൻ ഇത് രണ്ടുതവണ ചെയ്തു, എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. അച്ഛനും എല്ലാരും കൂടെ ഉണ്ടായിരുന്നു എങ്കിലും അവർ ഉറങ്ങിപ്പോയി.

താൻ കേൾക്കുന്ന സംഗീതമാണ് തന്റെ ഡ്രൈവിംഗിനെ സ്വാധീനിക്കുന്നതെന്നും ദുൽകർ കൂട്ടിച്ചേർത്തു. “ഞാൻ കേൾക്കുന്ന സംഗീതം എന്റെ ഡ്രൈവിംഗിനെ തീർച്ചയായും ബാധിക്കുന്നുണ്ട് . വേഗതയേറിയ പാട്ടാണെങ്കിൽ, ഞാൻ സ്വയമറിയാതെ കാർ വേഗത്തിലാകുന്നു. . സത്യത്തിൽ, ഞാൻ ചെന്നൈയിലും ദുബായിലും ജോലിക്ക് പോകുമ്പോൾ, മറ്റുള്ളവരുടെ മോശം ഡ്രൈവിംഗ് കാണേണ്ടിവരുമ്പോൾ റോഡ് രോഷം എന്നെ വളരെയധികം ഉത്കണ്ഠാകുലനാക്കുന്നു. അതുകൊണ്ടാണ് ഞാൻ ഫ്രാങ്ക് സിനാത്ര ( അലസ വേഗത്തിൽ പാടുന്ന അമേരിക്കൻ സിംഗർ )യെയും ദിമയെയും ശ്രദ്ധിക്കാൻ തുടങ്ങിയത്, എന്നെത്തന്നെ ശാന്തമാക്കാൻ. ഞാൻ സാവധാനത്തിലാണ് അവിടെയൊക്കെ വാഹനമോടിച്ചിരുന്നത്, ആളുകൾ എങ്ങനെ ഡ്രൈവ് ചെയ്യുന്നു എന്നത് നമ്മെ ബാധിക്കരുതെല്ലൊ. “അദ്ദേഹം പറഞ്ഞു. ആർ.ബാൽക്കിയുടെ “ചുപ്പി”ലാണ് ദുൽഖറെ അവസാനമായി സ്‌ക്രീനിൽ കണ്ടത്, കഴിഞ്ഞ വർഷം തമിഴ്-തെലുങ്ക് ദ്വിഭാഷയായ സീതാ രാമത്തിലും അദ്ദേഹം അഭിനയിച്ചു. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിലാണ് ദുൽഖർ സീതാരാമനിൽ എത്തുന്നത്. 1960കളിലെ കാശ്മീർ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. മൃണാൾ താക്കൂർ, സുമന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം, വരാനിരിക്കുന്ന മലയാളം ഗ്യാങ്സ്റ്റർ ഡ്രാമയായ കിംഗ് ഓഫ് കോതയുടെ റിലീസിനായി കാത്തിരിക്കുകയാണ് ദുൽഖർ. ദുൽഖർ സൽമാനെ കൂടാതെ ടി ഷബീർ കല്ലറക്കൽ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *