മേഘ്‌ന രാജും ഷീലു എബ്രഹാമും ഒന്നിക്കുന്ന പൊളിറ്റിക്കൽ സറ്റയർ ‘ഹന്ന’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി

മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സങ്കർഷങ്ങളും പറയുന്നതാണ് ചിത്രം. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ ‘സീബ്രവരകൾ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഹന്ന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. മേഘന രാജ് വൈഗ, മോഹൻ ശർമ, ഷീലു എബ്രഹാം, രാജ, ബൈജു തുടങ്ങിയ താരങ്ങൾ അടങ്ങുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഡുക്യു ഡിവൈസിന്റെ ബാനറിൽ എഫ്. ഷംനാദാണ് ചിത്രം നിർമ്മിക്കുന്നത്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി, ബോർൺ സൗത്ത് ഫിലിംസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ.

ചിത്രത്തിൽ വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹൻ ശർമ്മ, രാജ, ഭീമൻ രഘു, ബൈജു, ശബരി കൃഷ്ണൻ, രമാദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് കരസ്തമാക്കിയ സേതു ലക്ഷ്മിയും ചിത്രത്തിലുണ്ട്. പ്രതീഷ് നെന്മാറ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഹാഷിമാണ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായ കരിവെള്ളൂർ മുരളി രചിച്ച് രാഹുൽ ബി. അശോക് സംഗീതം പകർന്ന ഒരു വിപ്ലവ ഗാനം വരുന്നുണ്ട് എന്നത് ചിത്രത്തിന്റെ എടുത്ത് പറയേണ്ട സവിശേഷതകളിൽ ഒന്ന്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സംഗീതം പകർന്നിരിക്കുന്നത്. അശ്വിൻ വിജയിടേതാണ് പശ്ചാത്തലസംഗീതം. യേശുദാസ്, ചിത്ര എന്നിവരാണ് ഗായകർ. പ്രൊജക്ട് ഡിസൈനർ: പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനിൽ നേമം , അസോസിയേറ്റ് ഡയറക്ടർ: വിനയൻ, മാർക്കറ്റിംങ്: താസാ ഡ്രീം ക്രിയേഷൻസ്, ഡിഐ: മാഗസിൻ മീഡിയ, സൗണ്ട് ഡിസൈൻ: സോണി ജെയിംസ്, സ്റ്റുഡിയോ: സിനി ഹോപ്‌സ്, കളറിസ്റ്റ്: സെൽവിൻ വർഗ്ഗീസ്, ഡിസൈൻ: ഹൈ ഹോപ്‌സ് ഡിസൈൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *