തീ.. കാട്ടുതീ….. മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം “ഏജന്റ് “ട്രെയിലർ പുറത്തിറങ്ങി

സുരേന്ദർറെഡ്ഢിയുടെസംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിന്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു.

ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ അത് കാട്ടുതീ പോലെ പടരുകയാണ്. ഇതൊരു ആക്ഷൻ പാക്ക്ഡ് ട്രെയിലർ എന്ന് നിസംശയം പറയാം. മമ്മൂട്ടിയും അഖിലും ആദ്യമായി ഒന്നിക്കുമ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

ആദ്യ രണ്ട് ഗാനങ്ങൾ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂൽ എല്ലൂരണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.എകെഎന്റർടൈൻമെന്റ്സിന്റെയുംസുരേന്ദർ2സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *