‘ഹിന്ദിയിലല്ല തമിഴിൽ സംസാരിക്കണം’; പുരസ്‌കാര വേദിയിൽ ഭാര്യയോട് കൗണ്ടറടിച്ച് എആർ റഹ്മാൻ – വിഡിയോ

പുരസ്‌കാര വേദിയിൽ ഭാര്യ സൈറ ഭാനുവിനോട് കൗണ്ടറടിച്ച് എആർ റഹ്മാൻ. ചെന്നൈയിൽ നടന്ന ഒരു പുരസ്‌കാര വേദിയിൽ തമിഴിൽ സംസാരിക്കണമെന്നായിരുന്നു എആർ റഹ്മാൻ ഭാര്യയോട് തമാശയായി പറഞ്ഞത്. എന്റെ അഭിമുഖങ്ങൾ കേൾക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാൽ എന്റെ ഭാര്യ ആവർത്തിച്ചാവർത്തിച്ച് അത് കണ്ടോണ്ടിരിക്കും. എന്റെ ശബ്ദം അത്രയ്ക്ക് ഇഷ്ടമാണെന്ന് പറയാറുണ്ട്.

തൊട്ടു പിന്നാലെ സൈറയോട് സംസാരിക്കോമോ എന്ന് അവതാരക ചോദിച്ചതിന് പിന്നാലെയാണ് എആർ റഹ്മാൻ ഭാര്യക്കെതിരെ കൗണ്ടറടിച്ചത്. ഹിന്ദിയിലല്ല തമിഴിൽ സംസാരിക്കണമെന്നായിരുന്നു എആർ റഹ്മാൻ പറഞ്ഞത്. ഇത് കേട്ട് ചിരിച്ച്, സൈറ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ദൈവമേ…, എല്ലാവർക്കും നമസ്‌കാരം, ക്ഷമിക്കണം. എനിക്ക് തമിഴ് അത്ര നന്നായി വഴങ്ങില്ല. അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് അത്ര ഇഷ്ടമായതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തോട് പ്രണയമാണെന്നും സൈറ പറഞ്ഞു. വലിയ കയ്യടിയോടെയാണ് സൈറയുടെ വാക്കുകൾ പുരസ്‌കാര ചടങ്ങിനെത്തിയവർ ഏറ്റെടുത്തത്. ഇതിന് പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 1995 ലാണ് ഗുജറാത്ത് സ്വദേശിനിയായ സൈറ ഭാനുവും എആർ റഹ്മാനും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *