ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്, ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ താൻ നല്ല നടനാകും; ധ്യാൻ ശ്രീനിവാസൻ

യുവനിരയിലെ പ്രമുഖതാരമാണ് ധ്യാൻ ശ്രീനിവാസൻ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ആരാധകരുടെ മനം കവർന്ന താരം. അഭിമുഖങ്ങളിൽ തന്റെ അഭിപ്രായങ്ങളും തന്റെ ജീവിതത്തിൽ സംഭവച്ചതെല്ലാം താരം തുറന്നുപറയാറുണ്ട്. അക്കാരണങ്ങളാൽ താരത്തിന്റെ അഭിമുഖങ്ങൾ വിവാദമാകാറുമുണ്ട്. അടുത്തിടെ താരം തുറന്നുപറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി.

ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ താൻ നല്ല നടനാകുമെന്ന് ധ്യാൻ പറഞ്ഞു. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്. അമ്മ കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ് സിനിമയ്ക്കു പോക്ക്. എന്റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ സെക്കൻഡ് ഷോയ്ക്ക് പോകുന്നതുപോലും നന്നായി ഒരുങ്ങിയാണ്. ചെന്നൈയിൽ പോയ ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ മാറിയത്.

തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കും. അടച്ച് കുറ്റം പറയില്ല. അതുപോലെതന്നെ ചേട്ടന്റെ മലർവാടി ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ കൈയിൽനിന്ന് പരിഗണന കിട്ടിയിട്ടുണ്ട്. കാരണം ചേട്ടനെ എല്ലാവർക്കും പാട്ടുകാരൻ എന്ന രീതിയിൽ ഇഷ്ടമാണ്. മലർവാടി അത്രനല്ല സിനിമയൊന്നുമല്ല. ചേട്ടനോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും ലഭിച്ചത്. ഇന്നും ചേട്ടന് പ്രേക്ഷകരിൽനിന്ന് ആ സ്നേഹം ലഭിക്കുന്നുണ്ട്. പൊതുവെ പാട്ടുകാരോട് എല്ലാവർക്കും ഒരു സ്നേഹമുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *