ഞാനും എന്റെ ഭാര്യയും തമ്മില്‍ 18 വയസ് വ്യത്യാസമുണ്ട്; ആളുകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ല: ചെമ്പന്‍ വിനോദ്

ന്യൂജെന്‍ സിനിമകളിലെ ശക്തമായ സാന്നിധ്യമാണ് നടന്‍ ചെമ്പന്‍ വിനോദ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചെമ്പനെ എല്ലാവരും ഇഷ്ടപ്പെടുന്നു. പുതിയ നിരയിലെ നടന്മാരില്‍ കരുത്തുറ്റ നടന്‍ കൂടിയാണ് ചെമ്പന്‍. കോമഡിയും ക്യാരക്ടര്‍ വേഷങ്ങളും ഒരുപോലെ തനിക്കു വഴങ്ങുമെന്ന് ചെമ്പന്‍ തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചെമ്പന്‍ തുറന്നുപറഞ്ഞു. തന്റെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകളെക്കുറിച്ചാണ് താരം തുറന്നുപ്രതികരിച്ചത്. 43കാരന്‍ ചെമ്പന് 23കാരി മറിയം വധു- എന്നാണ് ഒരു പ്രമുഖ മാധ്യമം എന്റെ വിവാഹവാര്‍ത്തയ്ക്കു തലക്കെട്ടു കൊടുത്തത്. വേറെ എന്തെല്ലാം തലക്കെട്ടുകള്‍ വാര്‍ത്തയ്ക്കു കൊടുക്കാം. പക്ഷേ, അവര്‍ അതൊന്നും ചെയ്തില്ല. അവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം. സമൂഹം ആഗ്രഹിക്കുന്നതാണല്ലോ അവര്‍ കൊടുക്കുന്നത്. ജനത ആഗ്രഹിക്കുന്നതേ കൊടുക്കൂ. ഇതിനോടൊന്നും പ്രതികരിക്കാന്‍ ഞാന്‍ ആളല്ല. അതിനുള്ള അറിവ് എനിക്കില്ല.

എന്റെ വിവാഹവുമായി ബന്ധപ്പെട്ടും അല്ലാതെയും ആളുകള്‍ പറയുന്നതു ഞാന്‍ ശ്രദ്ധിക്കാറില്ല. ഇതെല്ലാം പറയുന്നവരുടെ ജീവിതവും എന്റെ ജീവിതവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഞാന്‍ ആലോചിക്കും. വളരെ സന്തോഷകരമായ ജീവിതത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്- ചെമ്പന്‍ വിനോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *