ജോൺ എബ്രഹാമിന്റെ ഓർമ്മദിനത്തിൽ ‘ജോൺ’ തിയറ്ററുകളിൽ

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ എബ്രഹാമിന്റെ ഓര്‍മദിനമായ മേയ് 31ന് പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ റിലീസ് ചെയ്യുന്നു. കോഴിക്കോട് ശ്രീ തിയറ്ററില്‍ വൈകിട്ട് ആറിനാണു പ്രദര്‍ശനം. കെഎസ്എഫ്ഡിസി പാക്കേജില്‍ സര്‍ഗാത്മക പങ്കാളിത്തത്തിലൂടെ പൂര്‍ത്തിയാക്കിയ ചിത്രം മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, എ. നന്ദകുമാര്‍ (നന്ദന്‍), ഹരിനാരായണന്‍, ഛായാഗ്രാഹകരായ കെ.രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഓര്‍മച്ചിത്രം കൂടിയാണ്. ദീദി തിരക്കഥ രചിച്ച ചിത്രത്തിന്റെ നിര്‍മാണവും സര്‍ഗാത്മക സംവിധാനവും മുക്തയാണ് നിര്‍വഹിച്ചത്.

കെ. രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ ആകോട്ട് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണസംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റര്‍, ഹരിനാരായണന്‍, രാമചന്ദ്രന്‍ മൊകേരി, എ. നന്ദകുമാര്‍, ആര്‍ട്ടിസ്റ്റ് മദനന്‍, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണന്‍, ആര്‍ട്ടിസ്റ്റ് ജോണ്‍സ് മാത്യു, ശോഭീന്ദ്രന്‍ മാസ്റ്റര്‍, ചെലവൂര്‍ വേണു, ജീവന്‍ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണന്‍, ദുന്ദു, രാജഗോപാല്‍, വിഷ്ണു രാജ് തുവയൂര്‍, അരുണ്‍ പുനലൂര്‍, ഷാജി എം, യതീന്ദ്രന്‍ കാവില്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സന്‍ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *