സൗത്ത് ഇന്ത്യയിലെ കോളജ് കുമാരിമാരുടെ സ്വപ്‌നനായകനായിരുന്നു റഹ്മാന്‍. മലയാളസിനിമയിലെ നായകസങ്കല്‍പ്പത്തെ തിരുത്തിക്കുറിച്ച നടനാണ് റഹ്മാന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രമവുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് റഹ്മാന്‍ വാചാലനായി.
ചിയാന്‍ വിക്രം എനിക്കു കെന്നിയാണെന്ന് റഹ്മാന്‍. തമിഴ് സിനിമയില്‍ അഭിനയം തുടങ്ങിയപ്പോള്‍ കിട്ടിയ കൂട്ടാണ്. പ്രണയവുമായി ബന്ധപ്പെട്ടു വിക്രമും അച്ഛനും തമ്മില്‍ ചില സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു. അന്നു വീടു വിട്ടിറങ്ങിയ വിക്രം എന്റെ വീട്ടിലായിരുന്നു താമസം. അത്രയും സൗഹൃദമുണ്ട് കെന്നിയുമായി. സിനിമയിലെത്തിയ കാലം മുതല്‍ക്കു തന്നെ ഗോസിപ്പ് കോളങ്ങളിലുണ്ടായിരുന്നു.
ശോഭനയുമായി ഡേറ്റിങ്ങിലാണ്. രോഹിണിക്കൊപ്പം ഡേറ്റിങ്ങിനു പോകുന്നു. എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്. ആരോടു മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു പറഞ്ഞിരുന്നത്. ആദ്യമൊക്കെ അച്ഛനും അമ്മയും കണ്ടാല്‍ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപ്പടുമായിരുന്നു. പിന്നീടതു ശീലമായി. ജോലിയുടെ ഭാഗമാണെല്ലോ. ഇപ്പോള്‍ ഭാര്യയോടു പറയും ഗോസിപ്പുകള്‍ ഒന്നും ഇല്ലല്ലോഎന്ന്. അത്ര ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെന്ന് അവള്‍ മറുപടി പറയുമെന്നും റഹ്മാന്‍.