അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ച് നടന് ആശിഷ് വിദ്യാര്‍ഥി. അമ്പതുകാരിയായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. ആസാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാഷന്‍ സംരംഭകയാണ് രുപാലി. രുപാലിയുടെയും രണ്ടാം വിവാഹമാണിത്. കോല്‍ക്കത്തയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തു സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകരും നെറ്റിസണ്‍സും ചിത്രങ്ങള്‍ ഏറ്റെടുത്തു. ആശംസകള്‍ക്കൊപ്പം നെഗറ്റീവ് കമന്റുകളും ആശിഷിനെ തേടിയെത്തി.
ആശിഷിന്റെ ആദ്യഭാര്യ രജോഷിയാണ്. 23 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് താരം രുപാലിയെ വിവാഹം കഴിക്കുന്നത്. ആശിഷ്-രജോഷി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ആശിഷിന്റെ വിവാഹദിനത്തില്‍ ഗൂഢാര്‍ഥമുള്ള പോസ്റ്റുമായി രജോഷി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആസാമിന്റെ തലസ്ഥാന നഗരിയായ ഗുവാഹത്തിയിലാണ് രുപാലി ജനിച്ചത്. ആന്ത്രോപോളജിയില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് രുപാലി. യുകെയില്‍ ഡോക്ടര്‍ ആയിരുന്ന മിത്തം ആയിരുന്നു രുപാലിയുടെ ആദ്യ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ആശിഷുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. രുപാലി-മിത്തം ദമ്പതികള്‍ക്ക് ഒരു മകളാണുള്ളത്.
വിവിധ ഇന്ത്യന്‍ ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അശിഷ് വിദ്യാര്‍ഥി അഭിനയിച്ചിട്ടുണ്ട്. മലയാളിക്കും പ്രിയപ്പെട്ട താരമാണ് ആശിഷ്. സിഐഡി മൂസ, ചെസ്, രക്ഷകന്, ഡാഡി കൂള്‍, ബ്ലാക്ക് സ്റ്റാലിയണ്‍, ബാച്ച്ലര് പാര്‍ട്ടി തുടങ്ങിയ മലയാളചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.