പരസ്യത്തിന്റെ പേരിൽ വിളിച്ചുവരുത്തി ചതിക്കാൻ ശ്രമിച്ചു: മറീന മൈക്കിൾ

ന്യൂജെൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് നടി മറീന മൈക്കിൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ മറീനയ്ക്കു നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തെ പെൺകുട്ടികളുടെ പ്രതിഫലനമാണ് വെള്ളിത്തിരയിൽ മറീന. 

ഒരിക്കൽ, മോഡലിങ്ങിന്റെ പേരിലുള്ള തട്ടിപ്പിൽനിന്നു താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് മറീന തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു പരസ്യ ചിത്രീകരണത്തിന് എന്ന പേരിൽ വിളിച്ചു വരുത്തി ചതിക്കാൻ ശ്രമിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്. ദൈവാനുഗ്രഹം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു. ആനീസ് കിച്ചൺ ടിവി ഷോയിൽ ഇക്കാര്യങ്ങൾ മറീന തുറന്നുപറഞ്ഞിട്ടുണ്ട്. 

ഒരു ജ്വല്ലറിയുടെ പരസ്യമാണെന്നു പറഞ്ഞാണ് ഒരാൾ എന്ന വിളിക്കുന്നത്. ലാസ്റ്റ് മിനിറ്റിൽ ആർട്ടിസ്റ്റ് പിന്മാറി. അതുകൊണ്ടാണ് എന്നെ വിളിച്ചതെന്നും അയാൾ പറഞ്ഞു. ഞാൻ പറഞ്ഞ പ്രതിഫലം അവർ തരാമെന്നു പറഞ്ഞു. ഒരു ദിവസത്തെ ജോലിയായിരുന്നു. ഞാൻ സമ്മതിച്ചു. അടുത്ത ദിവസം രാവിലെ മുതൽ ഞാൻ കാത്തു നിൽക്കുകയാണ്. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്‌ളാറ്റിലേക്ക് പോവാമെന്നായിരുന്നു. ഞാൻ കൊച്ചിയിൽ തന്നെയാണുള്ളത്. ഷൂട്ട് നടക്കുന്നതും കൊച്ചിയിൽതന്നെയാണ്, ഞാൻ നേരെ വന്നോളാം എന്ന് പറഞ്ഞു.

പിന്നെ അയാൾ, എന്നെ മണിക്കൂറോളം വെയിറ്റ് ചെയ്യിച്ചു. ഫോൺ ചെയ്ത് ഓരോരോ കാര്യങ്ങൾ പറയാൻ തുടങ്ങി. പിന്നെ മനസിലായി പറ്റിപ്പാണെന്ന്. അയാളുടെ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഞാൻ ഫേസ്ബുക്കിലിട്ടു. പിന്നീട് മീഡിയയിലുള്ള എന്റെ സുഹൃത്തുക്കളോടും പറഞ്ഞു. അവരാണത് വാർത്തയാക്കിയതെന്നും മറീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *