ആരാധകന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

പ്രഭാസ് എന്ന നടനെ മലയാളിക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലൂടെ മലയാളിക്കും പ്രിയതാരമായി മാറി പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണെങ്കിലും പ്രഭാസിന്റെ ജീവിതം മാതൃകയാണ്. തന്റെ ആരാധകരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പ്രഭാസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള താരം കൂടിയാണ് പ്രഭാസ്. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനായി ആ വലിയ മനുഷ്യസ്‌നേഹി മാറ്റിവയ്ക്കുന്നു.

അടുത്തിടെ, രോഗബാധിതനായ തന്റെ ആരാധകന്റെ വീട് സന്ദര്‍ശിച്ചതിന്റെ വീഡിയോ വലിയ വാര്‍ത്തയായിരുന്നു. അപൂര്‍വരോഗത്തിനടിപ്പെട്ട രഞ്ജിത് എന്ന യുവാവിന്റെ വീട്ടിലാണ് പ്രഭാസ് എത്തിയത്. രഞ്ജിത്തിന്റെ അമ്മ സംവിധായകന്‍ പുരി ജഗന്നാഥന്റെ ഭാര്യ ലാവണ്യയ്ക്ക് അയച്ച സന്ദേശം പ്രഭാസിന്റെ കൈകളിലെത്തുകയായിരുന്നു. തന്റെ ആരാധകന്റെ ആരോഗ്യസ്ഥിതിയും തന്നെ കാണാനുള്ള അതിയായ ആഗ്രഹവും മനസിലാക്കിയ താരം വൈകാതെ രഞ്ജിത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രഞ്ജിത്തിനു പ്രിയപ്പെട്ട ഭക്ഷണമായ ചിക്കന്‍ മഞ്ചൂരിയ, മറ്റു സമ്മാനങ്ങളും പ്രഭാസ് കൈമാറി. ബാഹുബലിയുടെ വാളും പ്രഭാസ് രഞ്ജിത്തിനു കൈമാറുകയുണ്ടായി. രഞ്ജിത്തിന്റെ വീട്ടില്‍ കുറച്ചുസമയം ചെലവഴിക്കുകയും ചെയ്തു താരം. തന്റെ ആരാധകനെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്കു പ്രഭാസ് ക്ഷണിക്കുകയും ചെയ്തിരുന്നു. പക്ഷേ കാലം അതിനുമുമ്പു രഞ്ജിത്തിനെ തിരിച്ചുവിളിച്ചു. രഞ്ജിത്തിന്റെ വിയോഗം പ്രഭാസിനെ വേദനയിലാഴ്ത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *