‘ഞാന്‍ അമേരിക്കയിലേക്കു വരുന്നില്ല’; ആര്യ

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ ബഡായി ബംഗ്ലാവിലൂടെയാണ് താരത്തിന്റെ പ്രശസ്തി വര്‍ധിച്ചത്. അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണങ്ങള്‍.

അമേരിക്കയില്‍ നടക്കുന്ന ഒരു ഷോയില്‍ താനും പങ്കെടുക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് ആര്യ തുറന്നുപറയുന്നു. എന്റെ പേരും മുഖവുമുള്ള പോസ്റ്റര്‍ പ്രചരിക്കുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. ഞാന്‍ ഈ ഷോയുടെയോ, യുഎസില്‍ നടക്കുന്ന ഒരു ഷോയിലും ഭാഗമല്ല. ഇതുവരെ ഒരു യുഎസ് ട്രിപ്പും കമ്മിറ്റ് ചെയ്തിട്ടില്ല.

ഇത് അറിയിക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നി. എന്നെ അറിയുന്നവരും മുന്‍കാല ഷോകളിലൂടെ പരിചയപ്പെട്ടവരുമെല്ലാം എനിക്ക് മെസേജ് അയക്കുന്നുണ്ട്. ആര്യ തിരികെ വരുന്നതായി പോസ്റ്റര്‍ കണ്ടു, ഞങ്ങള്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു എന്നൊക്കെയാണ് പറയുന്നത്. അതിനാല്‍ അമേരിക്കയിലുള്ള പ്രിയപ്പെട്ടവരോടു പറയുകയാണ് ഞാന്‍ ഈ ഷോയുടെ ഭാഗമല്ല. അവര്‍ എന്റെ പേരും മുഖവും പോസ്റ്ററില്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അമേരിക്കയിലേക്കു വരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *