ഇന്ത്യന്‍ യുവതിയുടെ റെക്കോര്‍ഡ് തകര്‍ത്തു; നൈജീരിയക്കാരിയുടെ നാലു ദിവസത്തെ പാചകം

നാലു ദിവസം തുടര്‍ച്ചയായി പാചകം ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് നൈജീരിയന്‍ യുവതി. 93 മണിക്കൂര്‍ തുടര്‍ച്ചയായി പാചകം ചെയ്താണ് ഹില്‍ഡ എഫിയങ് ബാസേ എന്ന 26കാരി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

നാലു ദിവസം നീണ്ടു നിന്ന പാചകത്തിലൂടെ ഏറ്റവും നീളം കൂടിയ കുക്കിങ് മാരത്തണ്‍ ആണ് യുവതി ചെയ്തത്. 93 മണിക്കൂര്‍ കൊണ്ട് നൂറിലധികം പാത്രങ്ങളാണ് ഭക്ഷണങ്ങള്‍കൊണ്ട് നിറഞ്ഞത്. 2019ല്‍ ഇന്ത്യക്കാരിയായ ലത ഠണ്ടന്‍ സെറ്റ് ചെയ്ത സ്വന്തമാക്കിയ റെക്കോര്‍ഡ് ആണ് ഹില്‍ഡ തകര്‍ത്തത്. 87 മണിക്കൂര്‍, 45 മിനിറ്റ് ആയിരുന്നു ലതയുടെ റെക്കോര്‍ഡ്.

93 മണിക്കൂര്‍ കൊണ്ട് ഹില്‍ഡ റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും നൂറ് മണിക്കൂര്‍ ലക്ഷ്യമിട്ടാണ് യുവതി പാചകം ചെയ്തത്. എന്നാല്‍, മാരത്തണിന് ഇടയില്‍ ഹില്‍ഡയുടെ കണക്കുകൂട്ടലുകള്‍ ചെറുതായി പിഴച്ചു. അതോടെ ഏഴു മണിക്കൂര്‍ ആണ് ഹില്‍ഡയ്ക്ക് നഷ്ടമായത്. കുക്കിങ് മാരത്തണിനിടയില്‍ അഞ്ചു മിനിറ്റുള്ള ഇടവേളകളാണ് അനുവദിച്ചിരുന്നത്. ഈ ഇടവേളകള്‍ കൂട്ടിവെച്ച് ഒരുമിച്ച് ഉപയോഗിക്കാം. ഉറങ്ങണമെങ്കിലോ ബാത്‌റൂം ഉപയോഗിക്കണമെങ്കിലോ ഈ സമയം ഉപയോഗിക്കാം. അങ്ങനെ കൂട്ടിവെച്ച സമയമാണ് ഹില്‍ഡ ഉപയോഗിച്ചത്. പക്ഷേ ബ്രേക്ക് എടുത്ത മിനിറ്റുകളില്‍ ചില തെറ്റുപറ്റി. ആഫ്രിക്കന്‍ യുവതികളുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനും നൈജീരിയന്‍ രുചികള്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താനുമാണ് പാചകം ചെയ്തതെന്ന് ഹില്‍ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *