യുപിയില്‍ ബൈക്ക് റൈഡിങ്ങിനിടെ കമിതാക്കളുടെ ചുംബനം; വീഡിയോ കാണാം

പ്രണയിതാക്കളുടെ വിവിധ ലീലകളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. അവയെല്ലാംതന്നെ നെറ്റിസണ്‍സ് ഏറ്റെടുക്കാറുമുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നുള്ള കമിതാക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വന്‍ വിവാദമാണ് വീഡിയോ ക്ഷണിച്ചുവരുത്തിയത്.

ബൈക്ക് നല്ല വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കാമുകനാണ് ബൈക്ക് ഓടിക്കുന്നത്. കാമുകി യുവാവിന്റെ മടിയിലിരിക്കുകയാണ്. നല്ല തിരക്കുള്ള റോഡ് ആണ്. ഇതൊന്നും വകവയ്ക്കാതെയാണ് കമിതാക്കള്‍ ഗാഢചുംബനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഇവരുടെ തൊട്ടുപിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്നവരാണ് വീഡിയോ ഷൂട്ട് ചെയ്തതും ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തത്. രൂക്ഷവിമര്‍ശനമാണ് കമിതാക്കള്‍ക്കുനേരെ ഉയരുന്നത്. റോഡ് സുരക്ഷ പാലിക്കാതെയുള്ള ഇവരുടെ സഞ്ചാരം അപകടകരമാണെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. പൊതുഇടങ്ങളില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കരുതെന്നും ആളുകള്‍ പറഞ്ഞു. എന്തായാലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *