‘ലവ് യു മുത്തേ…’ പിന്നണി ഗാനരംഗത്തേക്ക് ചാക്കോച്ചൻ- പദ്മിനിയിലെ ഗാനം ശ്രദ്ധേയമാകുന്നു

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘പദ്മിനി’. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്.കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്. ചിത്രത്തിലെ ലവ് യു മുത്തേ ലവ് യു എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

വിദ്യാധരൻ മാസ്റ്ററും നായകൻ കുഞ്ചാക്കോ ബോബനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു.ഇതാദ്യമായി ആണ് ചാക്കോച്ചൻ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത്. ഇതേ ഗാന ശകലം പശ്ചാത്തലമായി വന്ന ടീസർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാർ.

ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ ജി നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് , ആർ ഒ – എ എസ് ദിനേശ്, പി ആർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *