തമന്നയും ഗോസിപ്പുകളും ചുംബനവും

തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായ തമന്ന നിരവധി സൂപ്പര്‍സ്റ്റാറുകളുടെ നായികയായിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരവുമാണ് തമന്ന.

പല നായകന്മാരെയും ചേര്‍ത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും താരം ഇത് വരെ വിവാഹിതയായിട്ടില്ല. അടുത്തിടെ താരം തന്റെ പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം വിജയ് വര്‍മയാണ് തമന്നയുടെ കാമുകന്‍. പ്രണയബന്ധം സ്ഥിരീകരിച്ച ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് എത്തുന്നത്. സ്‌ക്രീനില്‍ ഒരിക്കലും ചുംബിക്കില്ലെന്ന തീരുമാനം ലസ്റ്റ് സ്‌റ്റോറീസ് 2 വിലൂടെ ലംഘിച്ചെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

സുജോയ് ഘോഷിന്റെ ഓഫീസില്‍വച്ചാണ് തമന്നയെ കണ്ടതെന്ന് വിജയ് പറഞ്ഞു ഞങ്ങള്‍ അവിടെ വച്ച് യാത്രകള്‍ അടക്കമുള്ള ഇഷ്ടങ്ങള്‍ പങ്കിട്ടു. കഴിഞ്ഞ 17 വര്‍ഷമായി ജോലി ചെയ്യുന്നു. കരാറില്‍ എനിക്ക് നോ കിസ് പോളിസി ഉണ്ടായിരുന്നു. എന്നിട്ടോ. ഇതുപോലൊന്ന് ഞാന്‍ മുമ്പ് ചെയ്തിട്ടില്ല തമന്ന എന്നോട് പറഞ്ഞു. അവസാനം, അവള്‍ എന്നോട് പറഞ്ഞു, ഞാന്‍ ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കാന്‍ പോകുന്ന നടന്‍ നിങ്ങളാണ്. ഞാന്‍ നന്ദിപറയുന്ന അവസ്ഥയിലായിരുന്നുവെന്നാണ് വിജയ് വര്‍മ ഇതിനെ പറ്റി പറഞ്ഞത്. ഒന്നാം ഭാഗത്തിലേതുപോലെ തന്നെ സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താത്പര്യങ്ങളെയും ചോയ്‌സുകളെയും കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *