ചുംബനരംഗങ്ങള്‍ക്ക് നോ പറഞ്ഞ് പ്രിയാമണി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പ്രിയാമണി. ഞാന്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്ന് പ്രിയാമണി പറഞ്ഞു. അക്കാര്യത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നോ ആയിരിക്കും. അത് ഒരു റോള്‍ മാത്രമാണെന്നും അതെന്റെ ജോലിയാണെന്നും എനിക്കറിയാം, പക്ഷേ വ്യക്തിപരമായി സ്‌ക്രീനില്‍ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ല, അതിന് ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉത്തരം പറയണം.

2017 ല്‍ മുസ്തഫയെ വിവാഹം കഴിച്ചശേഷം എടുത്ത തീരുമാനമാണ്. അത് എന്റെ ഭാഗത്തുനിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ പ്രണയിക്കുന്ന സമയത്തുപോലും, ഞാന്‍ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല, ഇനി ഇപ്പോള്‍ ഞാന്‍ അത് ചെയ്താലും, ഞാന്‍ അവരോട് തീര്‍ച്ചയായും പറയും, ഞാന്‍ അതില്‍ അസ്വസ്ഥയാണെന്ന്. എന്റെ ഏത് പ്രോജക്റ്റ് ഇറങ്ങിയാലും എന്റെ രണ്ടു കുടുംബാംഗങ്ങളും ഇത് കാണുമെന്ന് എനിക്ക് അറിയാം. ഇത് എന്റെ ജോലിയാണെന്ന് അവര്‍ക്കും അറിയാം, പക്ഷേ അവര്‍ക്കൊരു വിഷമമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹശേഷവും എന്റെ മരുമകള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്തിനാണ് മറ്റൊരാള്‍ അവളുടെ മേല്‍ കൈവയ്ക്കുന്നത് എന്നൊന്നും അവര്‍ ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അത് തുറന്ന് പറയില്ലായിരിക്കാം, പക്ഷേ ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ് പ്രിയാമണി പറഞ്ഞു.

ഹിസ് സ്‌റ്റോറി എന്ന വെബ് സീരീസില്‍ നിന്ന് ഒരു ഇന്റിമേറ്റ് രംഗം താന്‍ ഒഴിവാക്കിച്ചത് എങ്ങനെയാണെന്നും പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞു. അടുത്തിടെ ഒരു സംഭവം ഉണ്ടായി. ഹിസ് സ്‌റ്റോറി എന്ന സീരീസില്‍ എന്റെ ഭര്‍ത്താവായ കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയാണ്. സത്യദീപ് മിശ്ര ആയിരുന്നു നടന്‍. അതിലൊരു മേക്കൗട്ട് സീന്‍ ചെയ്യേണ്ടതായി ഉണ്ടായിരുന്നു. സംവിധായകന്‍ കഥ പറയുമ്പോള്‍ ആ രംഗത്തിനെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ ഓണ്‍സ്‌ക്രീനില്‍ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ താന്‍ തയാറല്ലെന്ന് കരാറില്‍ എഴുതിയിട്ടുണ്ടെന്ന് വ്യക്തമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *