ഗര്‍ഭകാലം നിസാരമല്ല; എന്റെ കുടുംബം എന്നെ മനസിലാക്കി കൂടെ നിന്നു; കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് കാജല്‍ അഗര്‍വാള്‍. അഭിനയ ജീവിതത്തില്‍ നിന്നു ചെറിയൊരു ഇടവേളയിലായിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അമ്മായാവാനുള്ള തയാറെടുപ്പിനായാണ് കാജല്‍ സിനിമയില്‍നിന്ന് ഇടവേള എടുത്തത്. ഇപ്പോഴിതാ ഗര്‍ഭകാലയളവിനെക്കുറിച്ചും കുഞ്ഞുണ്ടായതിനുശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ചും സംസാരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിന് ഇടയ്ക്കായിരുന്നു കാജല്‍ മനസു തുറന്നത്. ഗര്‍ഭ കാലയളവ് ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ കാര്യമാണ്. ജീവിതം സമ്മാനിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ജീവിക്കുക അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ് കാജല്‍ പറയുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളില്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നു എന്നതും വളരെ സന്തോഷം നല്‍കുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പുള്ള രൂപത്തിലേക്ക് ശരീരത്തെ എത്തിക്കുകയെന്നതും വളരെ കഠിനമായ കാര്യമാണ്.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ നേരിടാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ അത് അനുഭവിക്കുന്നവര്‍ക്ക് കുടുംബത്തില്‍നിന്നു വലിയ പിന്തുണ ആവശ്യമുണ്ട്. നിങ്ങള്‍ക്കായി തന്നെ സമയം കണ്ടെത്തുകയാണ് പ്രധാനം. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക. നല്ലൊരു ട്രെയ്‌നറുടെ നേതൃത്വത്തില്‍ വ്യായാമവും ശീലിക്കുക. കൂട്ടുകാരൊന്നിച്ചുള്ള സംസാരങ്ങള്‍ക്കും സമയം കണ്ടെത്തുക.

ഞാന്‍ അതിനെ മറികടന്നുവന്നിരിക്കുന്നു. എന്റെ കുടുംബം എന്നെ മനസിലാക്കി കൂടെ നിന്നെന്നും കാജല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *