ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍, ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചത് തന്നെ അതിശയിപ്പെടുത്തിയെന്ന് ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയകളിലും താരം സജീവമാണ്. താരത്തിന്റെ പൊതുവേദികളിലെ അപ്പിയറന്‍സ് ആരാധകര്‍ എന്നും ഏറ്റെടുക്കുന്നതാണ്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം ജനപ്രിയയായത്.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ധാരളം ബോഡി ഷെയ്മിങ്ങിനും ഹണി റോസ് വിധേയയായിട്ടുണ്ട്. അടുത്തിടെ ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തന്നെ അറിയുന്നവര്‍ തനിക്കെതിര നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ്.

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നും എന്നാണ് അവതാരക ചോദിച്ചത്. ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചതാണ് തന്നെ അതിശയിപ്പെടുത്തിയെന്ന് ഹണി റോസ് പറഞ്ഞു. അവരുടെ മുന്നില്‍ ഉത്തരം പറയാനിരുന്ന രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്. അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാന്‍ നോക്കുന്നുണ്ട്. എന്നാല്‍ അവതാരക അങ്ങനെയല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആംഗ്യത്തിലൂടേയും ചിരിയിലൂടെയും നടത്തുന്നുണ്ട്. ഏതുതരം ആഹ്ലാദമാണ് ഇതിലൂടെ അവര്‍ക്കു ലഭിക്കുന്നതെന്നു മനസിലാകുന്നില്ല.

എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍. മറ്റൊരു ചാനലിലെ കോമഡി ഷോയിലും ശരീരത്തെ കളിയാക്കി കൊണ്ട് ഒരു സ്‌കിറ്റ് കണ്ടു. ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്ന് ഓര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്. അതുകണ്ടു കുറേപ്പേര്‍ അലറി ചിരിക്കുകയാണ്. അതുഭയങ്കര ഷോക്കിങ് ആയി. സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്- ഹണി റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *