യാത്രക്കാരനായി പൂച്ച ; സഞ്ചാരം യുവതിയുടെ കൂടെ ഓഫിസിലേക്ക്

വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചിക്കാൻ കഴിയാത്തതാണ്. നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ തുടങ്ങിയവ സഹജീവികളായും സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും മനുഷ്യജീവിതത്തിൽ ഇഴുകിച്ചേരുന്നു.

അതിവേഗം പായുന്ന ജീവിതത്തിനിടയിൽ വളർത്തുമൃഗങ്ങളെ പരിചരിക്കുക എന്നതു ചിലർക്കു ബുദ്ധിമുട്ടേറിയതാകാം. ജോലിത്തിരക്കുകൾ, മറ്റ് ഉത്തരവാദിത്തങ്ങൾ തുടങ്ങിയവ വെല്ലുവിളിയായേക്കാം. ബംഗളുരൂവിൽ താമസിക്കുന്ന യുവതി തിരക്കേറിയ ജീവിതത്തിനിടിയിൽ തന്റെ പ്രിയപ്പെട്ട പൂച്ചയെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമം കൗതുകമുള്ളതായി.

തന്റെ വളർത്തു പൂച്ചയെ പിങ്ക് ബാഗിലിട്ട് ജോലി സ്ഥലത്തേക്കു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് യുവതി ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിന്റെ സുതാര്യമായ ഇടത്തിലൂടെ പൂച്ചയെ കാണുകയും ചെയ്യാം. തിരക്കേറിയ നഗരപാതയിലൂടെ സർഥമായാണു യുവതി സ്‌കൂട്ടർ ഓടിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *