ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കാണുന്നത്; തമന്ന ഭാട്ടിയ

ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍ ചടങ്ങില്‍ തമന്ന നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.

കാണാന്‍ ഭംഗിയുളള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ചാപ്പ കുത്തിയിരിക്കുകയാണ്. ഇതു വിചിത്രമായ സംഭവമാണ്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ആക്‌രി സച്ച് എന്ന വെബ് സീരിസിന്റെ റിലീസ് ചടങ്ങിനിടെയാണ് താരം തന്റെ അനുഭവം തുറന്നുപറഞ്ഞത്. റിയലിസ്റ്റിക് വേഷങ്ങള്‍പോലെ ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്. യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. സീരിസിലെ തന്റെ കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെ വലിയൊരു ആശ്വാസമാണെന്നും തമന്ന പറഞ്ഞു.

ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് തമന്ന എത്താനൊരുങ്ങുന്നത്. അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തമന്ന എത്തിയിരുന്നു. അന്ന് ദിലീപിനെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നു- തമന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *