‘ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു എന്ന് ചിലർ പറഞ്ഞു’; ജീവിതം ചർച്ചയിലൂടെ മാറിയെന്ന് ലെന

മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ലെന. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച നടിയാണ് ലെന. പഴയതലമുറയ്ക്കും പുതുതലമുറയ്ക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണെന്ന പ്രത്യേകതയും ലെനയ്ക്കുണ്ട്. കോവിഡ് കാലത്തെ ചില സംഭവങ്ങൾ തുറന്നുപറയുകയാണ് താരം.

കോവിഡ് കാലത്ത് ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസിൽ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്. ഒരുപാട് പേർ ജോയിൻ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകൾ പറഞ്ഞു.

ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോൾ മെസേജ് അയച്ചിരുന്നു. ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു. ജീവിതം ഒരു ചർച്ചയിലൂടെ മാറിയെന്നും ചിലർ പറഞ്ഞു. സൈക്കോളജി പഠിച്ചത് വെറുതെയായില്ല എന്നും ഇടയ്ക്ക് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആ സമയം എനിക്ക് തോന്നി- ലെന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *