രശ്മിക പങ്കെടുത്ത വിവാഹവും ഒരു കാലുപിടിത്തവും

തെന്നിന്ത്യയിലെ സൂപ്പർതാരമാണ് രശ്മിക മന്ദാന. കന്നഡ ചിത്രം കിറുക്ക് പാർട്ടിയിലൂടെ അരങ്ങേറിയ രശ്മികയെ ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരമായി മാറിയത്. അല്ലു അർജുന്റെ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രവും സാമി സാമി ഗാനവും രശ്മികയെ പ്രശസ്തയുടെ കൊടുമുടിയിലെത്തിച്ചു.

ഇപ്പോൾ തന്റെ അസിസ്റ്റന്റൊയി ജോലി ചെയ്യുന്ന സായ് എന്ന യുവാവിന്റെ വിവാഹച്ചടങ്ങിനെത്തിയ രശ്മികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബ്രൈറ്റ് യെല്ലോ നിറത്തിലുള്ള ഡിസൈനർ സാരിയുടുത്ത് അതിസുന്ദരിയായാണ് രശ്മിക കല്യാണത്തിനെത്തിയത്. താലികെട്ടിനുശേഷം നവദമ്പതികളെ ആശംസിക്കാൻ വേദിയിലെത്തിയ താരത്തിന്റെ കാലിൽ തൊട്ടു വന്ദിച്ച് വധൂവരന്മാർ അനുഗ്രഹം വാങ്ങുന്നതിന്റെ വീഡിയോ ആണ് വൈറലായത്.

നവദമ്പതികളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ അമ്പരന്ന രശ്മിക അവരെ കാലിൽ തൊട്ടുവന്ദിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഇരുവർക്കും ആശംസകൾ നേർന്ന് ഒപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്തശേഷമാണ് താരം മടങ്ങിയത്.

എന്നാൽ 27 വയസ് മാത്രം പ്രായമുള്ള രശ്മികയുടെ കാലിൽ വീണ് നവദമ്പതികൾ അനുഗ്രഹം വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് വീഡിയോ കണ്ട ചിലർ പറഞ്ഞു. ആ ദമ്പതികൾക്ക് രശ്മികയേക്കാൾ പ്രായം കുറവാണെന്നും അതിനാൽ ഒരു മൂത്ത സഹോദരി എന്ന നിലയിലാണ് അനുഗ്രഹം വാങ്ങിയതെന്നുമാണ് താരത്തിന്റെ ആരാധകർ വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *