പിതാവുമായുള്ള ‘ലിപ് ലോക്ക്’; വിവാദ മാഗസിൻ കവറിൽ പ്രതികരണവുമായി പൂജാ ഭട്ട്

1990ൽ തന്റെ പിതാവ് മഹേഷ് ഭട്ടിനൊപ്പം ഇരുവരും ചുണ്ടിൽ ചുംബിച്ച വിവാദ മാഗസിൻ കവറിനെ കുറിച്ച് പൂജ ഭട്ട് തുറന്ന് പറയുന്നു. മാഗസിൻ കവർ ചെയ്തതിൽ തനിക്ക് ഖേദമില്ലെന്നും മഹേഷ് ഭട്ടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആളുകൾക്ക് എന്താണ് പറയാനുള്ളതെന്ന് തനിക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും പൂജ ഭട്ട് പറഞ്ഞു. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിൽ, കുപ്രസിദ്ധമായ കവറിന് ലഭിച്ച മാധ്യമ ശ്രദ്ധയെ അഭിസംബോധന ചെയ്ത് പൂജ പറഞ്ഞു, ഞങ്ങൾ ‘തികച്ചും നിരപരാധിയാണ്’, ആളുകൾ അത് എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് തനിക്ക് ഉപദേശിക്കാൻ കഴിയില്ല.

‘ദൗര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഷാരൂഖ് ഖാന്‍ ഇതെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എല്ലായ്‌പ്പോഴും കുട്ടികളായിരിക്കും. സ്‌നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ചുംബനത്തിലൂടെയായിരിക്കും. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ചീത്തയായി ചിത്രീകരിക്കുന്നത്.”

മഹേഷ് ഭട്ടിന്റെയും ബ്രിട്ടീഷുകാരി ലോറൈന്‍ ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുല്‍ ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈന്‍ ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരായി. ബ്രിട്ടീഷ് നടിയായ സോണി രസ്താനെ 1986 ല്‍ മഹേഷ് ഭട്ട് വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ടും, ഷഹീന്‍ ഭട്ടും.

മാതാപിതാക്കളുടെ വിവാഹമോചനം തന്നെ ബാധിച്ചിട്ടില്ലെന്നും പൂജ അഭിമുഖത്തില്‍ പറഞ്ഞു. ‘ഒരു സിനിമാ കുടുംബത്തിലെ സംഭവമാകുമ്പോള്‍ അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയത്ത് എന്റെ മാതാപിതാക്കള്‍ അവര്‍ തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. അവര്‍ ഒരിക്കലും പരസ്പരം കള്ളം പറഞ്ഞിട്ടില്ല. ഞങ്ങളോടും സത്യസന്ധരായിരുന്നു.

ചെറുപ്രായത്തില്‍ വിവാഹിതരായതാണ് മാതാപിതാക്കള്‍. പിതാവ് സോണിയെ കണ്ടമുട്ടിയപ്പോള്‍ പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് സഹോദരന്‍, അര്‍ധസഹോദരികള്‍ എന്ന വിവേചനമില്ല. ഞങ്ങളെല്ലാം ഒരേ രക്തമാണ്. അവര്‍ എല്ലായ്‌പ്പോഴും എന്റെ കുടുംബമാണ്. ഒരു കഷ്ണം പേപ്പറില്‍ വരുന്ന ഗോസിപ്പുകള്‍ കൊണ്ട് ഞങ്ങളുടെ ബന്ധം തകരില്ല’ പൂജ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *