പ്രാവിന് ആശംസകൾ അറിയിച്ച് മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

പ്രാവിൽ അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന, അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *