ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്തംബർ 22 ന് എത്തും

സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ എത്തും. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മിർഷാദ് കൈപമംഗലമാണ്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്‌ചേഴ്‌സ് തീയേറ്ററിൽ എത്തിക്കും.

ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

കെ.എസ്. ഹരിശങ്കർ പാടി കഴിഞ്ഞ മാസം റിലീസായ ‘ഇനീ രാവിൽ …..’ എന്ന പാട്ടും ഹിഷാം അബ്ദുൽ വഹാബ് പാടിയ ‘ദൂരെ ഒരു മുകിൽ …..’ എന്ന പാട്ടും ഇതിനിടയിൽ ശ്രദ്ധേയമായിരുന്നു. മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ, അനൂപ് ജി. എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ സംഗീതം നിർവഹിച്ചു. മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അരവിന്ദ് വേണുഗോപാൽ, വിനോദ് കോവൂർ, സച്ചിൻ രാജ് എന്നിവരാണ്. എഡിറ്റർ-അമരീഷ് നൗഷാദ്. പശ്ചാത്തലസംഗീതം – ശ്രീകാന്ത് എസ് നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ-റിയാസ് വയനാട് ക്രിയേറ്റീവ് ഡയറക്ടർ-അമരീഷ് നൗഷാദ്, കല-സിദ്ദിഖ് അഹമ്മദ്, മേക്കപ്പ്-ഷിജുമോൻ, കോസ്റ്റ്യൂം-ദേവകുമാർ എസ്, സ്റ്റിൽസ്-ബെൻസൺ ബെന്നി, അസോസിയേറ്റ് ക്യാമറമാൻ-സിഖിൽ ശിവകല, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ, കൊറിയോഗ്രാഫി സാഖേഷ് സുരേന്ദ്രൻ, മ്യൂസിക് റിലീസ്-സൈന മ്യൂസിക്‌സ്, പി. ആർ. ഒ : അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *