തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു; എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്; വിദ്യാ ബാലൻ

ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ വിദ്യയെ തേടിയെത്തിയിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും താരം മടി കാണിക്കാറില്ല. സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ തന്റെ ശരീരത്തെക്കുറിച്ച് വിദ്യ പറഞ്ഞത് ശ്രദ്ധേയമാകുകയാണ്.

എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകൾ നേരത്തെതന്നെ ഡയറ്റിങ്ങിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു. അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെൺകുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോൾ വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ അമ്മ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങൾ എനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു. മാതാപിതാക്കൾ എപ്പോഴും മക്കളെ ഓർത്ത് വിഷമിക്കുന്നവരാണ്. അത് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്.

എന്നാൽ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത് എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത് എന്നെല്ലാം ഞാൻ ചിന്തിച്ചു. ചിലപ്പോൾ എന്നെ ഓർത്ത് വിഷമിച്ചതുകൊണ്ടാകാം. എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത്. ചെറുപ്പം മുതലേ എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ നിലയിൽ എന്നെ സ്വയം അംഗീകരിക്കാൻ ഒരുപാട് സമയമെടുത്തു വിദ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *