ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്: തുറന്നുപറഞ്ഞ് അമിതാബച്ചൻ

പതിറ്റാണ്ടുകളായി ബോളിവുഡിന്റെ മുഖമായി നിറഞ്ഞു നില്‍ക്കുകയാണ് അമിതാഭ് ബച്ചന്‍. 6.2 അടി ഉയരമുള്ള അദ്ദേഹം ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ കോന്‍ ബനേക ബ്രോര്‍പതിയിലായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചില്‍. 

പഠനം പൂര്‍ത്തിയായ ശേഷം എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ അടുത്തായി ഒരു മേജര്‍ ജനറല്‍ താമസിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്ന് എന്നെ അദ്ദേഹത്തിനൊപ്പം അയക്കാന്‍ അച്ഛനോട് പറഞ്ഞു. എന്നെ ആര്‍മിയില്‍ വലിയ ഉദ്യോഗസ്ഥനാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് നാവികസേനയില്‍ ചേരണം എന്നായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാന്‍ അഭിമുഖത്തിനായി പോയപ്പോള്‍ എന്റെ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് എന്നെ നിരസിച്ചു. – അമിതാഭ് ബച്ചന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *