‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു’; ‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു

സിനിമാ രംഗത്ത് സജീവമാണ് നടി അഞ്ജലി നായർ. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അഞ്ജലിയുടെ സ്വകാര്യ ജീവിതം ചർച്ചയായത്. ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും നടിക്കുണ്ട്. സംവിധായകനായ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. അദ്വിക എന്ന മകളും ഇരുവർക്കും ജനിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമതൊരു വിവാഹത്തിന് തയാറായതിനെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഒരായിരം വട്ടം ഞാൻ ചിന്തിച്ചു. ഒരു സെക്കന്റ് ചാൻസ് എടുക്കണോ വേണ്ടയോ എന്ന് ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചു. മൂത്തമകൾ ആവണി ഒരു അനിയനെയോ അനിയത്തിയെയോ ആഗ്രഹിച്ചിരുന്നു. അവൾക്ക് കളിപ്പിക്കാനും കൂടെക്കൊണ്ട് ന‌ടക്കാനുമൊക്കെ ഒരാൾ ഉണ്ടായിരുന്നെങ്കിലെന്നു തോന്നി. അതൊരു കാരണമാണ്. 

മാതാപിതാക്കളുടെ വിഷമവും രണ്ടാമതൊരു വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചു. ഒരു കല്യാണത്തിനൊക്കെ പോയാൽ എല്ലാവരും കുടുംബവുമായി നിൽക്കും. നമ്മൾ തനിയെ നിൽക്കുമ്പോൾ അവർക്ക് വിഷമമാകും. പല സ്ഥലങ്ങളിലും പോകുമ്പോൾ കുറേക്കൂടി സുരക്ഷിതത്വം തോന്നണം. നമുക്ക് ഒരു ബൗണ്ടറി ഉണ്ടെന്ന് മനസിലായാൽ അത് പല പ്രശ്നങ്ങളിൽ നിന്നും നമ്മളെ രക്ഷപ്പെടുത്തുമെന്ന തോന്നലുണ്ടായി. ഇതിനെല്ലാം പുറമെ നമ്മളെ ഉൾക്കൊള്ളുന്ന ആൾ. അദ്ദേഹത്തിന്റെ സമയം മാറ്റിവച്ച് എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സഹായിക്കുന്നു. എല്ലാ കാര്യത്തിനും ഒപ്പമുള്ള ഒരാളാണ്. അതുകൊണ്ട് എന്റെ കോൺഫിഡൻസ് പോലെ എല്ലാം ഒത്തു വന്നു. 

അച്ഛനെയും അമ്മയെയും പോലും നമുക്ക് പൂർണമായും വിശ്വസിക്കാൻ പറ്റില്ല. നാളെ അവരെങ്ങനെ സംസാരിക്കുമെന്നറിയില്ല, നമ്മു‌ടെ മക്കൾ നാളെ നമ്മളെ നോക്കുമോ വേദനിപ്പിക്കുമോ എന്നൊന്നും അറിയില്ല. അവരെയും ട്രസ്റ്റ് ചെയ്യാൻ പറ്റില്ല. വേറൊരു സാഹചര്യത്തിൽ വേറൊരു അച്ഛനും അമ്മയ്ക്കും വളർന്ന ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ 100 ശതമാനം വിശ്വസിക്കുന്നു എന്ന് പറയുന്നതിൽ അർഥമില്ല. നാളെ എന്ത് സംഭവിക്കും എന്നറിയില്ല. ഇപ്പോൾ എല്ലാം ഓക്കെയാണ്. നാളെ ഒരു സമയത്ത് പുള്ളി എങ്ങനെ പെരുമാറും, എന്റെ ആറ്റിറ്റ്യൂഡിൽ പുള്ളിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഫീൽ ചെയ്യുമോ, മക്കൾ കാരണം ഞങ്ങളുടെ വേവ് ലെങ്തിൽ എന്തെങ്കിലും പ്രശ്നം വരുമോ എന്നൊന്നും നമുക്ക് പ്രവചിക്കാൻ പറ്റില്ല’. അഞ്ജലി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *