സുധാ കൊങ്കരയുടെ പുതിയ ചിത്രം; സൂര്യ, ദുൽഖർ, നസ്രിയ, വിജയ് വർമ തുടങ്ങി വൻ താരനിര

സൂര്യ, നസ്രിയ, ദുൽഖർ, വിജയ് വർമ തുടങ്ങിയവരാണ് ‘സൂരറൈ പോട്ര്’ സംവിധായിക സുധാ കൊങ്കരയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

ആദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാൽ സൂര്യ 43 എന്നാണ് ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ദുൽഖർ സൽമാനും വിജയ് വർമയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി വി പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതികയും രാജ്‌ശേഖർ പാണ്ഡ്യനും ചേർന്നാണ് നിർമാണം.

2014ൽ റിലീസ് ചെയ്ത തിരുമനം എനും നിക്കാഹ് എന്ന ചിത്രത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ബാംഗ്ലൂർ ഡെയ്സിനു ശേഷം ദുൽഖറും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഏഴാമത്തെ പ്രോജക്ട് ആണിത്. അക്ഷയ് കുമാർ നായകനാകുന്ന ‘സൂരരൈ പോട്രി’ന്റെ ഹിന്ദി റീമേക്കാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സുധയുടെ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *