കുഞ്ഞിനെ വളർത്താൻ കൂടെ ആളുണ്ട്: ഇല്യാന ഡിക്രൂസ്

ബോളിവുഡിൻറെ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരം കൂടിയാണ് ഇല്യാന. താരത്തിൻറെ ഡേറ്റിങ്ങും ഗർഭവും പ്രസവവുമെല്ലാം വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് താരം ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. കോവ ഫീനിക്സ് ഡോളൻ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്.

എന്നാൽ കുഞ്ഞിൻറെ അച്ഛനെക്കുറിച്ചുളള വിവരങ്ങൾ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താൻ സിംഗിൾ പേരൻറല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയുളള ആരാധകൻറെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി. കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകൻറെ ചോദ്യം. തൻറെ പങ്കാളി മൈക്കിൾ ഡോളിനൊപ്പമുളള ചിത്രത്തിനൊപ്പം താൻ സിംഗിൾ പേരൻറല്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു.

ഗർഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇല്യാന രൂക്ഷവിമർശനങ്ങൾക്ക് ഇരയായിരുന്നു. വിവാഹത്തിന് മുൻപ് ഗർഭിണിയായതാണ് കാരണം. എന്നാൽ ഇതൊന്നും താരം മൈൻഡ് ചെയ്തതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *