എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്; ടൈറ്റിൽ പോസ്റ്റർ റിലീസായി

എവർസ്റ്റാർ ഇന്ത്യൻസിൻറെ ബാനറിൽ ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നു നിർമിക്കുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനൻഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *