ഇവൻറുകൾക്കു പോകുമ്പോൾ ഞാൻ എന്തിന് ഹണി റോസിനെ അനുകരിക്കണം: സാധിക

യുവനടി സാധിക വേണുഗോപാൽ തുറന്നുപറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മൈൽസ്റ്റോൺ മേക്കേർസിലെ ചർച്ചയിലാണ് നടി തൻറെ അനുഭവങ്ങളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞത്. നേരത്തെ നൽകിയ അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ‘അഡ്ജസ്റ്റ്‌മെൻറ്’ ചെയ്യാത്തതുകൊണ്ടു തനിക്കു അവസരങ്ങൾ ഇല്ലാതായെന്നാണ് താരം വെളിപ്പെടുത്തിയത്.

ഇവൻറുകൾക്ക് പോകുമ്പോൾ എന്തുകൊണ്ട് ഹണി റോസിനെപ്പോലെ വരാത്തതെന്നാണു ചോദ്യം. ഞാനെന്തിനാണ് ഹണിയെ പോലെയാകണമെന്ന് താരം ചോദിച്ചു. ഹണി റോസിനെ അനുകരിച്ച് വേറെ പലരും പോകുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരാൾ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഫോൺ കാമറകളാണ് എല്ലായിടത്തും. ഏത് ആംഗിളിലാണ് എടുക്കുന്നതെന്ന് അറിയില്ല. റീച്ചിന് വേണ്ടി മോശമായ രീതിയിൽ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നവരുണ്ട്. ഉദ്ഘാടനങ്ങൾക്ക് പോകുന്നതു കൊണ്ട് എനിക്ക് വരുന്ന കുറേ മെസേജുകൾ വരാറുണ്ടെന്നും സാധിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *