ദിലീപേട്ടനോട് നിനക്കെന്താ ഭ്രാന്തുണ്ടോ വേറേ ആരെയും കിട്ടിയില്ലേ എന്നു ചോദിച്ചവരുണ്ട്; ധർമജൻ ബോൾഗാട്ടി

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ധർമജൻ ബോൾഗാട്ടി. ദിലീപ്-കാവ്യ കൂട്ടുകെട്ടിലെ വൻ ഹിറ്റുകളിലൊന്നായ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ താൻ എത്തിയതിനെക്കുറിച്ച് ധർമജൻ പറഞ്ഞത് നേരിയ വേദനയോടെയാണ് ആരാധകർ കേട്ടത്. ധർമജന്റെ വാക്കുകൾ ഇങ്ങനെ,

ബ്ലഫ് മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരുന്ന സമയം ദിലീപേട്ടന്റെ ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ വിളിച്ചു. ഹരിശ്രീ അശോകനും സലിംകുമാറുമൊക്കെ തിളങ്ങിനിൽക്കുന്ന സമയം. അവരുടെ കൂടെയാ ഞാൻ അഭിനയിക്കേണ്ടത്. ദിലീപേട്ടനോട് നിനക്കെന്താ ഭ്രാന്തുണ്ടോ വേറേ ആരെയും കിട്ടിയില്ലേന്ന് ചിലരൊക്കെ ചോദിച്ചതായി പിന്നീടു ഞാൻ അറിഞ്ഞു. പക്ഷേ, പ്രൊഡക്ഷൻ കൺട്രളറും നിർമാതാവുമായ റോഷൻ ചിറ്റൂരും ദിലീപേട്ടന്റെ അനിയൻ അനൂപും ഉറച്ചു നിന്നു. അങ്ങനെ പാപ്പി അപ്പച്ചായിലെ എന്റെ കഥാപാത്രവും ഉറച്ചു. പടം ഹിറ്റ് ആയപ്പോൾ വലിയൊരു ജീവിതം തുറന്നുകിട്ടി- ധർമജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *