അതെല്ലാം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ: ഹണിറോസ്

2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിൻറെ അരങ്ങേറ്റം. അഭിനയരംഗത്ത് 18 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഹണി റോസ്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹണി റോസ് സജീവമാണ്. റേച്ചലാണ് അണിയറയിൽ ഒരുങ്ങുന്ന ഹണി റോസിൻറെ പുതിയ ചിത്രം. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിൻറെ ചിത്രീകരണം പൂർത്തിയായി.

എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തറിയിച്ചത്. പാൻ-ഇന്ത്യൻ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു എന്നാണ് ഹണി റോസ് കുറിക്കുന്നത്. എൻറെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങൾ. പാൻ-ഇന്ത്യൻ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വർഷത്തെ എൻറെ കരിയറിൽ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകർഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാർഗ നിർദ്ദേശത്തിനു കീഴിൽ പ്രവർത്തിച്ചതിൽ എനിക്ക് അതിയായ സന്തോഷം.

പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സാറിൻറെ ആശയങ്ങളും മാർഗനിർദേശങ്ങളും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതിനു നന്ദി. ലെൻസിന് പിന്നിലെ മാന്ത്രികത പകർത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിർമിക്കാൻ മികച്ച കഥ വേണം. യുവ പ്രതിഭയായ രാഹുൽ മണപ്പാട്ടിന് നന്ദി.. എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും എൻറെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു- താരം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *