വിക്രാന്തിനെ വാനോളം പുകഴ്ത്തി കങ്കണ

നടൻ വിക്രാന്ത് മാസി അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്വൽത്ത് ഫെയിലിൽ നടത്തിയതെന്ന് കങ്കണ. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രശംസ. ഇര്‍ഫാന്‍ ഖാന്‍ അവശേഷിപ്പിച്ച ശൂന്യത ഒരുപക്ഷേ വിക്രാന്ത് നികത്തിയേക്കാമെന്നും നടന്റെ കഴിവിന് അഭിവാദ്യങ്ങളെന്നും കങ്കണ കുറിക്കുന്നു. 

സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ച ആളാണ് ഞാനും. റിസർവേഷനുകൾ ഒന്നുമില്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കുമായിരുന്നുവെന്നും കങ്കണ കുറിക്കുന്നു. സിനിമ കണ്ട് ഒത്തിരി കരഞ്ഞെന്നും കങ്കണ പറയുന്നു. അതേസമയം, ഒരിക്കൽ വിക്രാന്തിനെ പാറ്റയെന്ന് വിളിച്ച് കളിയാക്കിയ ആളാണ് കങ്കണ. ഈ അവസരത്തിൽ ആ പോസ്റ്റും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പൊക്കി എടുത്തിട്ടുണ്ട്. 

രണ്ട് വർഷം മുൻപ് വിക്രാന്ത് നടി യാമി ഗൗതമിന്റെ പോസ്റ്റിന് ഒരു കമന്റ് ഇട്ടിരുന്നു. വിവാഹ വേഷത്തിലുള്ള യാമിയെ കാണാൻ രാധേ മായേപ്പോലെ ഉണ്ടെന്നായിരുന്നു നടന്റെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട കങ്കണ പാറ്റ എവിടെ നിന്ന് വന്നെന്നും ചെരുപ്പ് കൊണ്ടുവരൂ എന്നുമായിരുന്നു കമന്റ് ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *