അജു വർഗീസ് സന്തോഷ് പണ്ഡിറ്റിനെ ബഹുമാനിക്കുന്നു; കാരണമുണ്ട്

പുതുതലമുറ താരങ്ങളിലെ പ്രമുഖനാണ് അജു വർഗീസ്. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്ത് വെള്ളിത്തിരയിലെത്തിയ അജു സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. പുതുതലമുറ സിനിമകളെക്കുറിച്ചു പറഞ്ഞപ്പോൾ സന്തോഷ് പണ്ഡിറ്റിനെയും കുറിച്ച് താരം പറഞ്ഞു.

‘ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. തിയറ്ററിൽ ഇറക്കി ഹിറ്റാക്കിയ ആ ധൈര്യമുണ്ട്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് അത്തരം സിനിമ ചെയ്ത് ഹിറ്റാക്കിയ ആളാണ് അദ്ദേഹം.

ഇന്ന് ഫോണിൽ വരെ ആളുകൾ സിനിമ എടുക്കുന്നതിലേക്ക് എത്തിയതിയതിൻറെ കാരണം ഇതാണ്. പുതുമയുള്ള സബ്ജക്ട് ആണെങ്കിൽ പ്രേക്ഷകർ കാണും. എൻറെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പണ്ഡിറ്റ് പലർക്കും ഒരു മാതൃകയാണ്.’

Leave a Reply

Your email address will not be published. Required fields are marked *