റൊമാന്റിക് കോമഡി ചിത്രം; പ്രേമലു ഒടിടിയിലേക്ക്..?

മലയാളക്കരെയ പൊട്ടിച്ചിരിപ്പിച്ച് പ്രേമലു തിയറ്ററുകളില്‍ മുന്നേറുകയാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പ്രേമലു. യുവാക്കളുടെ മാത്രമല്ല, കുടുംബപ്രേക്ഷകരുടെയും ആഘോഷമായി മാറിയിരിക്കുകയാണ് പ്രേമലു. യുവതാരങ്ങളായ നസ്ലിനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ 70 കോടിയിലധികം രൂപയാണ് റൊമാന്റിക് കോമഡി ചിത്രം നേടിയത്.

ഫെബ്രുവരി ഒമ്പതിനു തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്.  ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാന്‍ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. 

അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്‌ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല. ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന് ലഭിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് ഇക്കാര്യം തള്ളിക്കളയുകയാണ്. നിലവില്‍ പ്രേമലുവിന്റെ ഒടിടി അവകാശത്തിന് ഒരു പ്ലാറ്റ്‌ഫോമുമായി സംസാരിച്ചിട്ടില്ല, തിയറ്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയായതിന് ശേഷമെ അത്തരം ഡീലുകളില്‍ തീരുമാനമുണ്ടാകു എന്നാണ് ഭാവന സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നതെന്നാണു പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *