എല്ലാ റിലേഷനിലും അടിവയറ്റിൽ ബട്ടർഫ്ലെെകളാെന്നും പറക്കില്ല; മീനാക്ഷി

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. നടിയു‌ടെ ഒന്നിലേറെ സിനിമകളാണ് അടുത്തി‌ടെ പുറത്തിറങ്ങിയത്. നായികാ വേഷങ്ങൾ അല്ലെങ്കിലും മീനാക്ഷി ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോമഡി അനായാസം ചെയ്യാൻ മീനാക്ഷിക്ക് കഴിയുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. നായികാ നായകൻ, ഉടൻ പ‌ണം എന്നീ ഷോകളിലൂടെ ജനപ്രീതി നേ‌ടിയ ശേഷമാണ് മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്.

മീനാക്ഷി നൽകിയ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങളെക്കുറിച്ചാണ് മീനാക്ഷി തുറന്ന് സംസാരിച്ചത്. പ്രണയം തകർന്നാലും വീണ്ടും അത്തരം പ്രണയങ്ങളിൽ പെടാറുണ്ടെന്ന് മീനാക്ഷി പറയുന്നു. അതിന് മാത്രം ഒരു മാറ്റവും ഇല്ല. ലേൺ, അൺലേൺ, റീലേൺ എന്നൊക്കെ പറഞ്ഞാലും അതിന് മാത്രം ഒരു മാറ്റവും ഇല്ല. അന്ധമായ പ്രണയം. ചില സമയത്ത് നമ്മളല്ല ഇതെന്ന് സ്വയം വിചാരിക്കും. ആ ഒരു ഫ്രസ്ട്രേഷൻ കൂടെയുണ്ടാകും. ഒരു സമയം കഴിയുമ്പോൾ നമ്മളിങ്ങനെ അല്ലെന്ന് അറിയാമെങ്കിലും അങ്ങനെ ആയിപ്പോകും.

സ്കൂൾ ടൈമിലൊന്നും റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല. ട്വന്റീസ് കഴിഞ്ഞാണ് ആദ്യത്തെ റിലേഷൻഷിപ്പിലേക്ക് ക‌ടക്കുന്നത്. ജോലിയൊക്കെ കിട്ടി, പക്വത വന്നു, ഇനിയൊരു റിലേഷൻഷിപ്പിലേക്ക് ക‌ടക്കുകയാണെന്ന് ചിന്തിച്ചു. വെറുതെ തോന്നുന്നതാണ്. എനിക്കാണെങ്കിൽ റെഡ് ഫ്ലാ​ഗ് കണ്ടാൽ ഹായ് ദാ വരുന്നു എന്ന രീതിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല. എനിക്ക് തോന്നിയത് എല്ലാ റിലേഷൻഷിപ്പിലും ബട്ടർഫ്ലെെകളാെന്നും പറക്കില്ല. അടി വയറ്റിൽ ബട്ടർ ഫ്ലെെയൊന്നും പറക്കാത്ത റിലേഷൻഷിപ്പുമുണ്ട്. അത് വിജയകരമായി മുന്നോട്ട് പോകും.

ചിലപ്പോൾ ഏതെങ്കിലും ഒരു മൊമന്റായിരിക്കും, അല്ലാതെ കാണുമ്പോഴെല്ലാം അടി വയറ്റിൽ മഞ്ഞ് കോരിയിട്ടത് പോലെ തോന്നുന്നു, ബ‌ട്ടർ ഫ്ലെെ പറക്കും എന്നൊന്നും പറയാൻ പറ്റില്ല. ചിലർ ബെസ്റ്റ് ഫ്രണ്ടുമായി അടുക്കും. അയാളെ കാണുമ്പോൾ എന്ത് ബട്ടർഫ്ലെെ പറക്കാനാണ്. കണ്ട് കണ്ട് തഴമ്പിച്ച ആളാണ്. ചിലർ തുടക്കത്തിൽ അവരിങ്ങനെയാണെന്ന് കാണിക്കും. പിന്നീട് ഇങ്ങനെയല്ലെന്ന് നമ്മൾ മനസിലാക്കും. അവിടെയാണ് ഒരു ക്രാക്ക് ഉണ്ടാകുന്നതെന്ന് തോന്നുന്നു.

ആദ്യം തന്ന് കൊണ്ടിരുന്ന അതേ എഫർട്ട് തുടർന്നാൽ ആ ബന്ധത്തിന്റെ മനോഹാരിത കാത്ത് സൂക്ഷിക്കാൻ പറ്റുമെന്ന് കരുതുന്നു. ഞാൻ അങ്ങനെയാെരാളാണ്. ഫേക്ക് പ്രോമിസുകളൊന്നും കൊടുക്കാറില്ലെന്നും മീനാക്ഷി പറയുന്നു. എന്റെ ഫ്രണ്ട്സ് തന്നെയാണ് എന്റെ ബോയ്ഫ്രണ്ടായിട്ടുള്ളത്. ഏകദേശം ഇതാണ് ഞാനെന്ന് അറിയാം. ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ അതെന്റെ സുഹൃത്തിനെ ആയിരിക്കുമെന്ന് അതുകൊണ്ടാണ് പറയുന്നത്.

അങ്ങോട്ടും ഇങ്ങോട്ടും സ്വഭാവം അറിയണം. കാണുമ്പോൾ തന്നെ ഒരാളോട് ഇഷ്ടം തോന്നാറില്ല. ജെൻഡർ വ്യത്യാസമില്ലാതെ എല്ലാവരോ‌ടും ഇടപഴകും. എല്ലാവരെയും ബ്രോ സോൺ ചെയ്യാറുണ്ട്. പെട്ടെന്ന് ഒരാളോട് ക്രഷ് തോന്നാറില്ലെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളെക്കുറിച്ചും മീനാക്ഷി രവീന്ദ്രൻ സംസാരിച്ചു. മോശം കമന്റുകളെ കാര്യമാക്കുന്നില്ല. തന്റെ വർക്കിനെ ബാധിക്കാത്തിടത്തോളം ഇതൊന്നും ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി. അടുത്തിടെ മീനാക്ഷിയു‌ടെ വസ്ത്ര ധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *