രജിനികാന്തിനെ വെച്ച് കോമഡി സിനിമ; ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണം: പൃഥ്വിരാജ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൃഥ്വി ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായി താരം സംസാരിച്ചു.

രജിനികാന്തിനെ വെച്ച് കോമഡി സിനിമയും, വിജയ്യെ വെച്ച് ഡാര്‍ക്ക് ആക്ഷന്‍ ചിത്രവും സംവിധാനം ചെയ്യുമെന്ന് പൃഥ്വി പറഞ്ഞു. സൂര്യയെ വെച്ച് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തെ വെച്ച് റൊമാന്റിക് സിനിമ ചെയ്യാനാണ് ആഗ്രഹം.എന്നെ സംബന്ധിച്ച് സൂര്യ എന്ന നടന്‍ ഇന്ത്യയില്‍ തന്നെ വളരെ ഭംഗിയായി റൊമാന്‍സ് ചെയ്യാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ്. ഒരു മെച്വര്‍ ആയ മികച്ച ഒരു ലവ് സ്റ്റോറി സൂര്യയെ വെച്ച് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം, പൃഥ്വി പറഞ്ഞു.

മാർച്ച് 28 നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരേക്കും പുറത്തുവന്ന അപ്‌ഡേഷനുകൾ പ്രകാരം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തുന്ന ചിത്രമായിരിക്കും ബ്ലെസിയുടെ ആടുജീവിതം. ഒരുപക്ഷെ വരാനിരിക്കുന്ന വർഷത്തെ ഓസ്‌കാർ പോലും ചിത്രം നേടാൻ സാധ്യതയുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *