ആരെയും ഭാവഗായകനാക്കും മാനുഷി…; ചിത്രങ്ങൾ കാണാം

നടിയും മോഡലുമാണ് മാനുഷി ചില്ലാർ. 2017ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട താരം പിന്നീട് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തുകയായിരുന്നു. മിസ് വേൾഡ് പുരസ്‌കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000ൽ പ്രിയങ്ക ചോപ്രയ്ക്കു ശേഷം പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ബീജ് ഗൗണിൽ യുവാക്കളെ ഇളക്കിമറിക്കുന്ന ചിത്രങ്ങളുമായി എത്തിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ പതിനായിരങ്ങളാണു കണ്ടത്.

തിളങ്ങുന്ന ബാൻഡോ ടോപ്പ് ആണ് മാനുഷി ധരിച്ചിരിക്കുന്നത്. തിളങ്ങുന്ന വസ്ത്രം അവളുടെ ഗ്ലാമർ വർധിപ്പിച്ചു. ബാൻഡോ ടോപ്പിനു യോജിക്കുന്ന മിന്നുന്ന പാവാട സ്‌റ്റൈലിൻറെ പുതിയ തലത്തിലേക്കുയർത്തുന്നതായി. തോളിലൂടെയുള്ള സുന്ദരമായ ചുരുളുകൾ അവൾക്ക് റൊമാൻഡിക് ടച്ച് നൽകി. തൻറെ വസ്ത്രധാരണത്തിന് അനുയോജ്യമായ ഒരു ക്ലാസിക് ബ്യൂട്ടി ലുക്ക് ആണു താരം തെരഞ്ഞെടുത്തത്. കനത്ത ഐലൈനർ ഉപയോഗിച്ച് മിനിമൽ മേക്കപ്പ് ലുക്ക്. മേയ്ക്കപ്പിൻറെ പോലും ആവശ്യമില്ലാത്ത സ്വതസിദ്ധമായ സൗന്ദര്യമാണു മാനുഷിക്കുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *