ഒപ്പം അഭിനയിച്ചിരുന്നവർ എൻറെ ശരീരത്തെക്കുറിച്ച് മോശം പറയുന്നതു കേട്ടിട്ടുണ്ട്: ലളിതശ്രീ

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിമാരിലൊരാളായി മാറിയ ലളിതശ്രീ അടുത്തിടെ ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുന്നു. താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. ലളിതശ്രീയുടെ വാക്കുകൾ:

‘ബോഡിഷെയിമിംഗ് ഉള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇന്നതിൽ വിഷമമുണ്ട്. അന്ന് അടുത്ത വർക്ക് കിട്ടണമെന്നും വീട്ടുവാടക അടയ്ക്കണമെന്നും മാത്രമായിരുന്നു ചിന്ത. ഇനി അങ്ങനെ ഒരു കഥാപാത്രവും ചെയ്യില്ല. എനിക്ക് ചെറുപ്പം തൊട്ടേ തടിയുണ്ടായിരുന്നതുകൊണ്ട് ആളുകൾ കളിയാക്കിയിരുന്നു. ഒപ്പം അഭിനയിക്കുന്നവർ വരെ എന്നെ കളിയാക്കിയിരുന്നു. ഇതെല്ലാം എന്നെ വേദനിപ്പിച്ചിരുന്നു.

അച്ഛൻ മരിക്കുമ്പോൾ അനുജൻ ചെറിയ കുട്ടിയായിരുന്നു. ചേച്ചി ഭർത്താവിൻറെ ഒപ്പമായിരുന്നു. താൻ സിനിമയിൽ വന്നത് ചേച്ചിയുടെ ഭർത്താവിന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് അവർക്ക് അവിടെ പ്രശ്നമായിരുന്നു. പക്ഷേ, അന്ന് സിനിമയിൽ അഭിനയിക്കുന്നതു കൊണ്ടാണ് വീട്ടിൽ ഭക്ഷണം കിട്ടിയിരുന്നത്. അമ്മ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലുമായിരുന്നു.

എനിക്കാണെങ്കിൽ പഠിക്കാൻ ഭയങ്കര മോഹമായിരുന്നു. ചിലർ ഭയങ്കര കൗതുകത്തോടെ നോക്കുമായിരുന്നെങ്കിലും ചിലർ അമൂൽ ബേബി എന്ന് വിളിക്കുമായിരുന്നു. ചിലർ പക്ഷേ, തടിച്ചിപ്പാറു എന്ന് പറയുമായിരുന്നു. ഇപ്പോഴാണ് ബോഡി ഷെയ്മിംഗ് എന്നൊക്കെ പറയുന്നത്. അന്ന് ഒപ്പമുള്ള ആർട്ടിസ്റ്റുകൾ വൾഗർ ആയി ലൊക്കേഷനിലുള്ളവരോടു പറഞ്ഞു രസിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേദനിച്ചെങ്കിലും ഞാനതെല്ലാം കടിച്ചമർത്തുകയായിരുന്നു…’ ലളിതശ്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *