ചന്ദ്രനും എൻറെ മനസും തമ്മിൽ ബന്ധമുണ്ട്: അമലാ പോൾ

ആടുജീവിതം എന്ന സിനിമ അമലയുടെ കരിയറിലെ വൻ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. മലയാളത്തിൻറെ പ്രിയനടിയാണെങ്കിലും താരത്തിന് വലിയ കഥാപാത്രങ്ങൾ നൽകിയത് അന്യഭാഷയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തൻറെ മനസിനെയും ഇഷ്ടങ്ങളെയും കറിച്ചു പറയുകയാണ് താരം. അമലയുടെ വാക്കുകൾ:

ആസ്ട്രോളജിക്കലി ഞാൻ നമ്പർ 2 ആണ്. ആ നമ്പറിലുള്ളവർക്ക് ചന്ദ്രനുമായി കണക്ഷൻ ഉണ്ട്. നമ്മുടെ ഇമോഷണൽ സൈക്കിൾ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂർണ ചന്ദ്രനാകുമ്പോൾ എനിക്ക് ഭയങ്കര എനർജി ആയിരിക്കും. മൂൺ കുറഞ്ഞ് വരുമ്പോൾ എനിക്ക് റെസ്റ്റ് ചെയ്യണം. ന്യൂ മൂൺ സമയത്തായിരുന്നു എൻറെ ആർത്തവം. ന്യൂ മൂൺ സമയത്ത് മെൻസ്ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം.

പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെൻസ്ട്രേറ്റ് ചെയ്യും. ഫുൾ മൂൺ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും എൻറെ മൂഡും തമ്മിൽ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാൻ തുടങ്ങി. അതേകുറിച്ച് വായിക്കാനും തുടങ്ങി- അമലാ പോൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *