‘ഒരുപ്പോക്കൻ’ ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ്, ജാഫർ ഇടുക്കി,ജോണി ആൻറണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ.എം സംവിധാനം ചെയ്യുന്ന ‘ഒരുപ്പോക്കൻ’ എന്ന ചിത്രത്തിൻറെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.

സുധീഷ്, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിൻറോ ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവഹിക്കുന്നു. സംഗീതം ഉണ്ണി നമ്പ്യാർ. ഗോപിനാഥൻ പാഞ്ഞാൾ, സുജീഷ് മോൻ ഇ.എസ് എന്നിവർ കഥ,തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ അച്ചു വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *